ന്യൂഡല്‍ഹി: പ്രകടന പത്രിക അവതരിപ്പിച്ച ഉടന്‍ തന്നെ അത് വായിക്കുവാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ കോണ്‍ഗ്രസ് വെബ്സൈറ്റ് അല്പ്പനേരത്തേക്ക് പ്രവര്‍ത്തനരഹിതമായി. വെബ്സൈറ്റിലേക്ക് പരിധിയിലധികം ആളുകള്‍ എത്തിയതാണ് പ്രശ്നത്തിന് കാരണമായത്. ഉടന്‍ തന്നെ വെബ്സൈറ്റ് പ്രവര്‍ത്തനരഹിതമായ വിവരം സ്ഥിരീകരിച്ചു കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു. https://manifesto.inc.in എന്ന വെബ്സൈറ്റാണ് പ്രകടപത്രിക ജനങ്ങളിലേക്ക് പെട്ടന്നെത്തിക്കാനായി കോണ്‍ഗ്രസ് തയ്യാറാക്കിയിരുന്നത്. അല്പ്പനേരത്തിനകം തന്നെ വെബ്സൈറ്റ് തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ഐടി വിഭാഗത്തിനു സാധിച്ചു.