ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് തെലങ്കാന രാഷ്ട്ര സമിതി. ഇടതുപക്ഷത്തിനെതിരെ ആയിരുന്നില്ല രാഹുല്‍ മത്സരിക്കേണ്ടതെന്നും വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി- കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്കായുള്ള ശ്രമം തുടരുമെന്നും കവിത പറഞ്ഞു.