യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെയും കെ.എം. ഷാജിയെയും പരിഗണിക്കുന്നതായും സൂചനയുണ്ട്
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരൂരങ്ങാടി മണ്ഡലത്തില്‍ മല്‍സരിപ്പിക്കാന്‍ ആലോചിച്ചെങ്കിലും കെ.പി.എ. മജീദിന് വേണ്ടി പി എം എ സലാം മാറിക്കൊടുത്തിരുന്നു. പാര്‍ലമെന്ററി രംഗത്ത് സലാമിന് അര്‍ഹമായ പരിഗണന നല്‍കണമെന്നത് ഏറെ നാളായി മുസ്ലിം ലീഗിലുള്ള ആവശ്യമാണ്. ഐ.എന്‍.എല്ലില്‍നിന്ന് തിരിച്ചെത്തിയ ശേഷം സലാമിന് അര്‍ഹമായ പരിഗണന നല്‍കിയില്ല എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.
അതിനിടെ, ഇത്തവണ മുസ്ലിം ലീഗ് സ്‌ഥാനാര്‍ഥി പുതുമുഖമായിരിക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യുവാക്കള്‍ക്കായിരിക്കും പരിഗണനയെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ മുസ്ലിം ലീഗിനു നല്‍കുന്ന രാജ്യസഭാ സീറ്റിലേക്ക്‌് യൂത്ത് ലീഗ് സംസ്‌ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെയും കെ.എം. ഷാജിയെയും പരിഗണിക്കുന്നതായും സൂചനയുണ്ട്