ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്കു നേരത്തെ ചെറിയ ധാരണ പിശക് ഉണ്ടായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസിന് ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. സംഘടനയിൽപ്പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ചു വോട്ട് ചെയ്യാം. വോട്ട് ചെയ്യുന്നതിൽ ജാതിയോ മതമോ ഇല്ല.
ഈ വക കാര്യങ്ങളിൽ ഒന്നും എൻഎസ്എസ് ഇടപെടുന്നില്ല. ഇതുവരെയുള്ള കാര്യങ്ങൾ ഒന്നും ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. ഓരോ വ്യക്തിയും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ചു വോട്ടു ചെയ്യുന്നതിനോടു തങ്ങൾക്ക് ഒരു പ്രശ്നവുമില്ല. കേന്ദ്ര-സംസ്ഥാന ഭരണം വിലയിരുത്താറായിട്ടില്ല'' – അദ്ദേഹം പറഞ്ഞു.














































































