പ്രിയദർശിനി സാഹിത്യ പുരസ്കാരം എം. ലീലാവാതിക്കു രാഹുൽ ഗാന്ധി സമ്മാനിക്കും. കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റി ഏർപ്പെടുത്തിയ ദ്വിതീയ പ്രിയദർശിനി സാഹിത്യ പുരസ്കാരം എഴുത്തുകാരി പ്രഫ. എം. ലീലാവതിക്ക് ജനുവരി 19ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സമ്മാനിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് അഡ്വ. സണ്ണിജോസഫും പ്രിയദർശിനി പബ്ലിക്കേഷൻസ് വൈസ് ചെയർ മാൻ അഡ്വ. പഴകുളം മധുവും അറിയിച്ചു.
മുൻ സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ അദ്ധ്യക്ഷനായുള്ള അവാർഡ് നിർണയ സമിതിയാണ് ലീലാവതിയെ പുരസ്‌ക്കാരത്തിനായി തെരെഞ്ഞെടുത്തത്.
ഒരു ലക്ഷം രൂപയും ആർട്ടിസ്റ്റ് ബി.ഡി.ദത്തൻ രൂപകല്പന ചെയ്ത ശില്പവും, പ്രശസ്തിപത്രവുമടങ്ങു ന്നതാണ് അവാർഡ്. എറണാകുളത്ത് തൃക്കാക്കരയിലെ ലീലാവതിയുടെ വസതിയിൽ കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം. എൽ .യുടെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ. എ ഐ. സി. സി. സംഘടനാ കാര്യ ജനറൽ സെക്രട്ടറി ശ്രീ. കെ.സി. വേണുഗോപാൽ എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കോൺഗ്രസ്സ് ദേശീയ-സംസ്ഥാന നേതാക്കൾ, എഴുത്തുകാർ, സാംസ്‌കാരികപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.














































































