കോട്ടയം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്ഷേത്രപ്രവേശന വിളംബര പ്രതിഷേധ ധർണ്ണ തിരുനക്കര ഗാന്ധിസ്ക്വയറിൽ എസ്.എൻ.ഡി.പി.യോഗം കോട്ടയം യൂണിയൻ പ്രസിഡൻ്റ് എം. മധു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ സെക്രട്ടറി പി.അനിൽകുമാർ, ജില്ലാ ജോയിൻ്റ് സെക്രട്ടറി സജീഷ്കുമാർ മണലേൽ, എസ്.എൻ.ഡി.പി. വൈദികയോഗം കോട്ടയം യൂണിയൻ സെക്രട്ടറിയും ശബരിമല മേൽശാന്തി നിയമന അപേക്ഷകനുമായ വിഷ്ണുനാരായണൻ ശാന്തി, നിയോജക മണ്ഡലം ട്രഷറർ സി.ആർ.രാജൻബാബു, ജോയിൻറ് സെക്രട്ടറി ഏ.ആർ.ബാലൻ, വിജയപുരം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് വി.എം പ്രദീപ്, മുൻസിപ്പൽ വെസ്റ്റ് വൈസ് പ്രസിഡൻ്റ് കെ.ആർ.രവീന്ദ്രൻ, മുൻസിപ്പൽ സൗത്ത് കമ്മിറ്റി അംഗം പി.സി.പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു.