കോട്ടയം : നാട്ടുകാരെയും അണികളെയും നിരാശനാക്കി ചാണ്ടി ഉമ്മൻ ! ഇന്ന് പങ്കെടുക്കാതിരുന്നത്8പൊതുപരിപാടികളിൽ ആന്നെന്നത് ഏറെ ശ്രദ്ധേയമാണ് അതേ സമയം വിദേശ പരിപാടികളിലും സംസ്ഥാനത്തിന് വെളിയിൽ നടക്കുന്ന ചടങ്ങുകളിലുംപങ്കെടുക്കാനുള്ളശുഷ്കാന്തി സാധരണക്കാരായ വോട്ടർന്മാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ കാണിക്കുന്നില്ല എന്ന് ആക്ഷേപം ഉയർന്നു ,യാതൊരു രാഷ്ട്രീയ അടിത്തറയും ഇല്ലാത്ത ചില ന്യൂജൻ കുട്ടികളുടെ നിർദ്ദേശമാണ് ചാണ്ടി ഉമ്മനെന്ന ഇത്തരത്തിൽ പ്രവർത്തിപ്പിക്കുന്നത് എന്നും മുതിർന്ന കോൺഗ്രസ്സ് പ്രവർത്തകർക്ക് ഇടയിൽ ചർച്ച ഉയരുന്നു
കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ
നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നടത്തിയ മണ്ഡലത്തിലെ എട്ട് (8) പഞ്ചായത്തുകളിലും നടത്തിയ ഗാന്ധിജയന്തിദിനഘോഷത്തിലും ശുചീകരണ പ്രവർത്തനങ്ങളിലും ചാണ്ടി ഉമ്മൻ എം. എൽ. എ. യുടെ അസാന്നിധ്യം ശ്രദ്ധേയമായി.
മണ്ഡലത്തിലെ വാകത്താനം, പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയർക്കുന്നം, മണർകാട്, എന്നീ ഒരു പഞ്ചായത്തിലും അദ്ദേഹം എത്തിയിട്ടില്ല. ഒരു പഞ്ചായത്ത്, ഒരറ്റ മണിക്കൂർ,എന്ന പരിപാടിയിൽ എം. എൽ. എ. യുടെ പൊടിപോലും കാണുവാൻ ഇല്ലായിരുന്നു..
ഇന്ന് അദ്ദേഹം ബോംബെയിൻ നട പൊതുപരിപാടിയിൽ പങ്കെടുക്കാൻ ഇന്നലെ ഉച്ചക്ക് ശേഷം വിമാനത്താവളത്തിലേയ്ക്ക് പോയിരുന്നു
അതേ സമയം പൊതു പരിപാടികൾ ഉപേക്ഷിച്ച് വോട്ടു ചെയ്ത ജനങ്ങളെ മറന്ന് മതപരമായ ചടങ്ങുകളിൽ MAL പങ്കെടുത്തത് ഇതിനോടകം രൂക്ഷ വിമർശനം ഉയത്തിയിട്ടുണ്ട്