ജി സുധാകരൻ വിഷയത്തിൽ അനുനയ ശ്രമവുമായി സി പി എം
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ,ജി സുധാകരനെ ഫോണിൽ വിളിച്ചു.
താൻ പരിഹസിച്ചില്ല, ചിരിച്ചത് മാധ്യമപ്രവർത്തകരുടെ ചോദ്യം കേട്ട്. വ്യക്തിപരമായി ആക്ഷേപിച്ചതല്ല. മാധ്യമങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ്. മെമ്പർഷിപ് പുതുക്കണമെന്നും എം വി ഗോവിന്ദൻ ആവശ്യപ്പെട്ടു.
മെമ്പർഷിപ് പുതുക്കില്ലെന്ന നിലപാട് പാർട്ടി സെക്രട്ടറിയോടും ആവർത്തിച്ച് ജി സുധാകരൻ.












































































