അമേരിക്കൻ പര്യടനത്തിലുള്ള പ്രധാന മന്ത്രി നരേന്ദ്രമോദി ഐക്യരാഷ്ട്ര സഭ ആസ്ഥാനത്ത് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിന് നേതൃത്വം നല്‍കും. 'യോഗയിലൂടെ ആരോഗ്യം' എന്ന സന്ദേശം മുൻനിര്‍ത്തിയാണ് അന്താരാഷ്ട്ര തലത്തില്‍ 2015 മുതല്‍ യോഗ ദിനം ആചരിക്കാൻ ആരംഭിച്ചത്. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പടെ ഇന്ത്യ മുന്നോട്ട് വെച്ച അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിക്കുന്നുണ്ട്.
ലോകം ഒരു കുടുംബം എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ ആപ്ത വാക്യം. ലോകത്തെ വിവിധ രാജ്യങ്ങളില്‍ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ മുന്നോടിയായി നടന്ന ആഘോഷ പരിപാടികളില്‍ ഇന്ത്യൻ സ്ഥാനപതിമാര്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തു.