കോട്ടയം നഗരസഭാദ്ധ്യക്ഷയെ ഉപരോധിച്ച് പ്രതിപക്ഷ പ്രതിഷേധം. അഞ്ചു വർഷത്തെ നികുതി ഒന്നിച്ച് പിരിയ്ക്കണമെന്ന നഗരസഭ നിർദ്ദേശമാണ് പ്രതിഷേധത്തിനിടയാക്കിയത്. തുടർന്ന് കൗൺസിൽ ഹാളിലാണ് പ്രതിഷേധവുമായി കൗൺസിലർമാർ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചത്. വിഷയം, ചർച്ച ചെയ്യുന്നതിന് സ്‌പെഷ്യൽ കൗൺസിൽ യോഗം ചേരണമെന്ന് അദ്ധ്യക്ഷയോട് കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് അവർ തയ്യാറായില്ലെന്ന് അംഗങ്ങൾ ആരോപിക്കുന്നു.ഇതിൽ പ്രതിഷേധിച്ചാണ് കൗൺസിൽ ഹാളിനുള്ളിൽ പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിലിൻ്റെ നേതൃത്വത്തിൽ ഉപരോധം നടത്തിയത്.മുദ്രാവാക്യം വിളികളുമായി ഉപരോധം ശക്തമായതോടെ കൗൺസിൽ യോഗവും ചേരാനായില്ല. തുടർന്ന് ചെയർപേഴ്‌സൻ്റെ നേതൃത്വത്തിൽ ചർച്ച നടത്തി നാളെ തന്നെ സ്‌പെഷ്യൽ കൗൺസിൽ വിളിച്ചു ചേർക്കാമെന്ന ഉറപ്പിൽ ഉപരോധ സമരം അവസാനിപ്പിക്കുകയായിരുന്നു.
