ഹരിയാനയിലെ ഫരീദാബാദില്‍ ഇന്നലെ സമാപിച്ച വിശ്വഹിന്ദു പരിഷത്ത് സമ്മേളനത്തില്‍ വച്ച് അന്താരാഷ്ട്ര സെക്രട്ടറി ജനറല്‍ മാലിന്ത് എസ് പരാന്തേയാണ് വിജി തമ്ബിയെ സംഘടനയുടെ കേരളത്തിന്റെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. ബിആര്‍ ബലരാമനായിരുന്നു ഇതുവരെ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷന്‍. അധ്യക്ഷസ്ഥാനം ഒഴിഞ്ഞെങ്കിലും സദസ്യനായി സംഘടനാ നേതൃത്വത്തില്‍ ബി ആര് ബലരാമന് തുടരും.