ദില്ലി: മെഗാ തൊഴിലവസര പദ്ധതി പ്രഖ്യാപനവുമായി നരേന്ദ്ര മോദി. യുവാക്കൾക്കായുള്ള ഒരുലക്ഷം കോടിയുടെ പദ്ധതിക്ക് ഇന്ന് തുടക്കമാകും. മൂന്നര കോടി യുവാക്കൾക്ക് പ്രയോജനപ്പെടുമെന്ന് ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തില്‍ മോദി വ്യക്തമാക്കി. കൂടാതെ പത്ത് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയിലേക്ക് രാജ്യം 2047 ഓടെ എത്തുമെന്നും മോദി വ്യക്തമാക്കി. എല്ലാ ഭാഷകളും തുല്യം. എല്ലാ ഭാഷകളും വികസിക്കണം എന്നും മോദി പറഞ്ഞു.
പ്രസംഗത്തില്‍ ആര്‍എസ്എസിനെ പുകഴ്ത്തി മോദി. ആർഎസ്എസിന്‍റെ നൂറ് വർഷത്തെ രാഷ്ട്ര സേവനം സമാനതകളില്ലാത്തതെന്നും സമർപ്പണത്തിന്‍റെ ഇതിഹാസമെന്നും മോദി പറഞ്ഞു. ഇനിയും മുൻപോട്ട് നീങ്ങാനുള്ള ഊർജ്ജമാണ് ആർഎസ് എസ് നൽകുന്നത്. നക്സലിസത്തിനും, മാവോ വാദത്തിനും വിലങ്ങിടും എന്നും മോദി വ്യക്തമാക്കി. കർഷകരെയും, പിന്നാക്ക വിഭാഗങ്ങളയും സർക്കാർ ഒരിക്കലും കൈവിടില്ല. എന്നും അവർക്കൊപ്പമാണ്. ഗരീബി ഹഠാവോ മുദ്രാവാക്യവും ഇപ്പോൾ യഥാർത്ഥ്യമായി. രാജ്യത്തെ ഓരോ കുടുംബത്തെയും കുറിച്ചും തനിക്ക് ചിന്തയുണ്ടെന്നും മോദി.
നക്സലിസത്തിനും, മാവോ വാദത്തിനും വിലങ്ങിടും. നുഴഞ്ഞുകയറ്റത്തെ ചെറുക്കും. രാജ്യത്തെ നുഴഞ്ഞ് കയറ്റക്കാർക്ക് വിട്ടു കൊടുക്കില്ല. നക്സലിസത്തിനും, മാവോ വാദത്തിനും വിലങ്ങിടും. ചുവന്ന തീവ്രവാദത്തെ തൂത്തെറിയും. മുന്നേറാനുള്ള യഥാര്‍ഥ സമയമാണ് ഇത്. നമുക്ക് ഒന്നിച്ച് മുന്നേറാം. എന്ന് പറഞ്ഞു കൊണ്ടാണ് മോദി പ്രസംഗം അവസാനിച്ചത്.