ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപിടിത്തത്തിൽ കൊച്ചി കോർപറേഷന് നൂറ് കോടി പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണൽ. കോർപറേഷൻ പിഴ തുക ചീഫ് സെക്രട്ടറിക്ക് അടയ്ക്കണം. കോർപറേഷനും സംസ്ഥാന സർക്കാരിനും വീഴ്ച സംഭവിച്ചതായും ഇത് കൈയ്യും കെട്ടി നോക്കി നിൽക്കാനാവില്ലെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.തുക തീപ്പിടുത്തം മൂലം ദുരിതം അനുഭവിച്ചവർക്ക് വിതരണം ചെയ്യണമെന്നാണ് ദേശീയ ഹരിത ട്രൈബൂണലിൻ്റെ നിർദേശം. ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിൽ വലിയ വീഴ്ചകൾ ഉണ്ടായിരുന്നെന്ന് സൂചിപ്പിച്ച് ചീഫ് എൻവയോൺമെൻ്റൽ എൻജിനീയർ ഹരിത ട്രൈബ്യൂണലിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. മാലിന്യ ശേഖരണ ടാങ്കിലേക്ക് പോകുന്ന ലീച്ചേറ്റ് ഡ്രെയിനുകൾ അടഞ്ഞ നിലയിലാണെന്ന് കണ്ടെത്തി.
