കോട്ടയം കറുകച്ചാലിനു സമീപം കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
എറണാകുളം രജിസ്ട്രേഷനുള്ള ഫോര്‍ച്ച്‌യൂണര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.
കറുകച്ചാലില്‍ നിന്ന് കോട്ടയത്തേക്ക് പോകുന്ന വഴിയില്‍ ചമ്പക്കര ആശ്രമപ്പടിയില്‍ വച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവരെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
കാറിന്റെ വാതിലുകള്‍ ലോക്കായതിനാല്‍ നാട്ടുകാര്‍ ചേര്‍ന്ന് കല്ലുപയോഗിച്ച് ഗ്ലാസ് തകര്‍ത്താണ് അപകടത്തില്‍പ്പെട്ടവരെ പുറത്തെത്തിച്ചത്. തോട്ടില്‍ സംരക്ഷണഭിത്തിയില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.














































































