പാമ്പാടി: പൊത്തൻപുറം ബി എം എം സീനിയർ സെക്കണ്ടറി സ്കൂൾ സയൻസ് ക്ലബ്ബും, ആസ്ട്രോ കേരള കോട്ടയം ചാപ്റ്ററും സംയുക്തമായി നടത്തിയ ടെലിസ്കോപ്പ് നിർമ്മാണ വർക്ക്ഷോപ്പ് സ്കൂൾ പ്രിൻസിപ്പൽ റെജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ കോർഡിനേറ്റർ ബിനോയ് പി. ജോണി ടെലിസ്കോപ്പിന്റെ പ്രവർത്തനതത്വം വിവരിക്കുകയും നിർമ്മാണ നേതൃത്വം വഹിക്കുകയും ചെയ്തു. വൈസ് പ്രിൻസിപ്പൽ എലിസബത്ത് തോമസ് ആശംസയർപ്പിച്ചു.

സയൻസ് ക്ലബ്ബ് അംഗങ്ങളായ ഇരുപത്തിയഞ്ച് കുട്ടികൾ ശില്‍പശാലയിൽ പങ്കെടുത്തു. സീനിയർ ആസ്ട്രാണമിസ്റ്റ് കെ.കെ. രവീന്ദ്രൻ, ജൂനിയർ ആസ്ട്രോണമർ അദിതി പ്രാൺ രാജ്, ആസ്ട്രോ കേരള കോട്ടയം ചാപ്റ്റർ അംഗങ്ങളായ ശ്രീജേഷ് ഗോപാൽ, ഡോ: രാജേഷ് കടമാൻചിറ എന്നിവർ നിർമ്മാണ മേൽനോട്ടം നിർവ്വഹിച്ചു. ടെലിസ്കോപ്പ് നിർമ്മാണത്തിനുശേഷം സൗരനിരീക്ഷണവും ഉണ്ടായിരുന്നു. സയൻസ് ക്ലബ്ബ് കോഡിനേറ്റർമാരായ ശാന്തിമോൾ കെ.എസ് പ്രിയ സുനീഷ് എന്നിവർ നേതൃത്വം നൽകുകയും ക്ലബ്ബ്‌അംഗങ്ങളായ ജിയ ജിജോ അവതരണവും ഏഞ്ചലീന മറിയം രാജൻ സ്വാഗതവും തോമസ് അലക്സ് നന്ദിയും പറഞ്ഞു.













































































