തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ചാംപനി പ്രതിരോധ പ്രവർത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രസംഘം ഇന്ന് കേരളത്തില്‍ എത്തും. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നടപടികളും പ്രവർത്തന സൗകര്യങ്ങളും പ്രതിരോധ നടപടികളും കേന്ദ്ര സംഘം ഏകോപിപ്പിക്കും. കൂടാതെ രോഗ വ്യാപന പ്രദേശങ്ങൾ സന്ദർശിക്കുന്ന സംഘം അഞ്ചാം പനിക്കെതിരായ മാർഗ്ഗനിർദ്ദേശങ്ങളും പ്രോട്ടോക്കോളുകളും പാലിക്കുന്ന കാര്യങ്ങൾ ഉറപ്പുവരുത്തും.രോഗികള്‍ കൂടുതലുള്ള മലപ്പുറം ജില്ലയിലാണ് സംഘം ഇന്ന് പരിശോധന നടത്തുക. കൊവിഡ് കാലത്ത് അഞ്ചാംപനി വാക്സിനേഷന്‍ കുത്തനെ കുറഞ്ഞതാണ് കേരളത്തില്‍ രോഗവ്യാപനത്തിന് കാരണം. ഇതുവരെ 140 കേസുകള്‍ റിപ്പോർട്ട് ചെയ്തതില്‍ 130ഉം മലപ്പുറത്താണ്.
