ബ്രിട്ടണിലെ വൺവെബ് കമ്പനിയുടെ 36 ഉപഗ്രഹങ്ങളുമായാണ് എൽവിഎം 3 കുതിച്ചുയർന്നത്.
ശ്രീഹരിക്കോട്ടയിൽ നിന്നും 12.07നാണ് വിക്ഷേപിച്ചത്. രണ്ട് ഘട്ടങ്ങളിലായി 16 ഉപഗ്രഹങ്ങളാണ് ഭ്രമണപഥത്തിൽ എത്തിച്ചത്. ബാക്കിയുള്ള 20 ഉപഗ്രഹങ്ങൾ വേർപെടുന്നത് മണിക്കൂറുകൾ നീണ്ട പ്രവർത്തനമാണെന്നും, വിവരങ്ങൾ ലഭ്യമാകാൻ ഇനിയും സമയമെടുക്കുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ്. സോമനാഥ് അറിയിച്ചു.