കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഏകദേശം ഒന്നരവർഷത്തിനുശേഷമാണ് തുറക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചു ചേർത്ത കോവിഡ് അവലോകന യോഗത്തിലാണ് സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട നിർണായക തീരുമാനം കൈക്കൊണ്ടത്.
തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും.
ഒക്ടോബർ നാലിന് കോളജുകൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.
മുന്നൊരുക്കങ്ങൾക്ക് നിർദേശം നില്കിയെന്നാണ് ലഭിക്കുന്ന വിവരം.