തുറവൂരിൽ ക്ഷേത്രക്കുളത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പട്ടണക്കാട് പഞ്ചായത്ത് 12-ാം വാർഡ് മേനാശേരി തെക്കേപറമ്പ് നികർത്തിൽ സമ്പത്തിനെ(38) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുറവൂർ ടി ഡി ക്ഷേത്രത്തിലെ ആറാട്ടുകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ഷേത്രക്കുളത്തിൽ കുളിക്കാൻ വന്നവരാണ് മൃതദേഹം കണ്ടത്. ഇയാളെ കാൺമാനില്ലെന്ന്കാണിച്ച് ബന്ധുക്കൾ പട്ടണക്കാട് പൊലീസിൽ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു.
തുറവൂർ മഹാക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതിന് ഇയാളെ പിടികൂടിയിരുന്നു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി ബന്ധുക്കൾ അറിയിച്ചിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. കുത്തിയതോട് പൊലീസ് എത്തി മേൽനടപടി സ്വീകരിച്ചു.














































































