ഡോക്ടർമാർ തുടർന്നു വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു. ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തിൽ വിശദമായ പഠിച്ചശേഷം പരിഗണിക്കുമെന്ന് സർക്കാർ നൽകിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം ഒരാഴ്ചത്തേക്കു മാറ്റിവച്ചു.
ഇതോടുകൂടി ഒപികൾ, അധ്യയനം, ശസ്ത്രക്രിയകൾ എന്നിവ ഇന്നുമുതൽ പുനരാരംഭിക്കാൻ തീരുമാനമായി.
സർക്കാർ നല്കിയ ഉറപ്പിനെത്തുടർന്ന് രോഗികളുടെയും വിദ്യാർഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താത്കാലികമായി നീട്ടിവയ്ക്കാൻ തീരുമാനിച്ചതായി കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. ആരോഗ്യമന്ത്രിയുടെ നിർദേശപ്രകാരം ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായി കെജിഎംസിടിഎ സംസ്ഥാന ഭാരവാഹികൾ നടത്തിയ ചർച്ചകളിലാണ് അനുകൂല തീരുമാനമുണ്ടായത്.












































































