മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40-ാം ചരമദിനത്തെ ഭാഗമായുള്ള ചടങ്ങുകൾ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലാണ് നടക്കുക.
രാവിലെ നടക്കുന്ന കുർബാനയ്ക്ക് ഡോ. യാക്കോബ് മാർ ഐറേനിയസ് മുഖ്യകാർമികത്വം വഹിക്കും. തുടർന്ന് കല്ലറയിൽധൂപപ്രാർഥന.പതിനായിരത്തോളം പേർക്ക് പ്രഭാതഭക്ഷണവും പള്ളിയിൽ ഒരുക്കിയിട്ടുണ്ട്.വീട്ടിലുംപ്രാർഥനയുണ്ടകും.
40-ാം ചരമദിനത്തെ ഭാഗമായി കോൺഗ്രസിന്റെ നേതൃത്വത്തിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകൾ, സർവമത പ്രാർഥന എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്..
യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ വൈകുന്നേരം പുതുപ്പള്ളി പള്ളിയിൽ നിന്ന് പുതുപ്പള്ളി കവലയിലേക്കു പദയാത്രയും തുടർന്നു യുവജനസംഗമവും നടത്തുന്നുണ്ട്.
മരണാനന്തരചടങ്ങുകളുടെപൂർത്തിയാകുന്നത് ഞായറാഴ്ച്ച തിരുവനന്തപുരത്ത് സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും, പുതുപ്പള്ളിഹൗസിലെപ്രാർഥനകളോടെയുമാണ്.