കേസ് പുരോഗമിച്ചു കൊണ്ടിരിക്കുമ്പോൾ പ്രതിയായ വർഗീസ് മണവാളനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതും ധാരണയുണ്ടാക്കിയതും ഗുരുതരമായ വീഴ്ചയെന്ന് കണ്ടെത്തൽ. ശിക്ഷണ നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഫാ. വർഗീസ് മണവാളനെ പള്ളിമേടയിൽ തുടരാൻ അനുവദിച്ചതും പ്രസ്ബിറ്ററൽ കൗൺസിലിലേയ്ക്ക് നോമിനേറ്റ് ചെയ്തതിനും കാരണം കാണിക്കണമെന്നും ആവശ്യപ്പെട്ടു.
പള്ളിയുടെ സ്വത്ത് വകകൾ മണവാളൻ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും ഓർമ്മപ്പെടുത്തി.
ജൂലൈ 16ന് മുമ്പായി ഇത് സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കണമെന്നും നേരിട്ട് കോടതിയിലെത്തി വിശദീകരണം ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
മണവാളൻ അസാധുവായി പരികർമ്മം ചെയ്ത കുമ്പസാരങ്ങളും മറ്റു കൂദാശകളും സംബന്ധിച്ച വിവരങ്ങൾ സഭയുടെ ഉന്നതാ അധികാര സമിതിയായ DDF (Dicastery for the doctrine of faith)ന് അടിയന്തരമായി റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശിച്ചു.
യോഗം നടത്താൻ മാർ പാംപ്ലാനി പോലീസിന്റെ സഹായം ആവശ്യപ്പെട്ട മൂന്ന് സാഹചര്യങ്ങൾ ചൂണ്ടിക്കാണിച്ച് സമാനമായ രീതിയിൽ മണവാളനെ പുറത്താക്കാത്തത് എന്താണ് എന്നും ചോദ്യമുണ്ടായി.
മെത്രാപ്പോലീത്തൻ വികാരിക്ക് നിയമം നടപ്പാക്കാൻ കഴിയില്ലെങ്കിൽ ആ ഉത്തരവാദിത്വം മേജർ ആർച്ച് ബിഷപ്പ് ഏറ്റെടുക്കണം എന്നും ആവശ്യം ഉന്നയിച്ചു.