തിരുവനന്തപുരം : മുൻ തിരുവനന്തപുരം കലക്ടറും പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെൻറ് ഡയറക്ടറുമായിരുന്ന വട്ടിയൂർക്കാവ് പ്രണവത്തില്‍ എം നന്ദകുമാർ (69) നിര്യാതനായി. ശസ്ത്രക്രിയയെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കൊളീജിയറ്റ് എജുക്കേഷൻ ഡയറക്ടർ ,കുടുംബശ്രീ ഡയറക്ടർ, സിവില്‍ സപ്ലൈ ഡയറക്ടർ, സ്പോർട്സ് യുവജനകാര്യ ഡയറക്ടർ, സ്റ്റേറ്റ് ലാൻഡ് യൂസ് ബോട്ട് കമ്മീഷണർ, എന്നീ തസ്തികകളും വഹിച്ചു. എഴുത്തുകാരനും, മികച്ച പ്രാസംഗികനും ആയിരുന്നു. ഭാര്യ : എൻ എസ് ശ്രീലത (റിട്ടയേർഡ് അസിസ്റ്റൻറ് രജിസ്ട്രാർ ) മക്കള്‍: വിഷ്ണു നന്ദൻ (യൂണിവേഴ്സിറ്റി ഓഫ് കാല്‍ഗറി കാനഡ ) പാർവതി നന്ദൻ (കേരള ഗ്രാമീണ്‍ ബാങ്ക് )മരുമകൻ: കൃഷ്ണനുണ്ണി (ഫസ്റ്റ് ക്ലാസ് ജുഡീഷണല്‍ മജിസ്ട്രേറ്റ് അടൂർ ) സംസ്കാരം വൈകിട്ട് 5 : 30ന് തൈക്കാട് ശാന്തി കവാടത്തില്‍.