നടത്തറ: ദേശീയപാതയില്‍ പാഴ്സല്‍ കണ്ടെയ്നർ ലോറിയിലെ പടക്കം പൊട്ടിത്തെറിച്ച് കണ്ടെയ്നർ ലോറിക്കു തീപിടിച്ചു. ഒഴിവായതു വൻദുരന്തം.
ഒരാള്‍ക്കു നിസാര പരിക്കേറ്റു. നടത്തറ പെട്രാള്‍ പമ്പിനു സമീപമുള്ള നോർവ കൊറിയർ സർവീസ് കേന്ദ്രത്തിലേക്കു കോയമ്പത്തൂരില്‍നിന്നും കൊണ്ടുവന്ന മിനി കണ്ടെയ്നർ ലോറിയിലാണ് പൊട്ടിത്തെറിയുണ്ടായത്.
കണ്ടെയ്നർ ലോറിയില്‍നിന്ന് പിക്കപ്പ് വാഹനത്തിലേക്ക് സാധനങ്ങള്‍ മാറ്റിക്കയറ്റുമ്പോഴാണ് പെട്ടിത്തെറിയുണ്ടായത്.
പിക്കപ്പ് വാൻ ഡ്രൈവർ അനൂജിന്റെ കൈക്ക് നിസാരപരിക്കേറ്റു. പടക്കമാണെന്നു പറയാതെയാണു പാഴ്സല്‍ അയച്ചതെന്നു പറയപ്പെടുന്നു . പൊട്ടിത്തെറിയെതുടർന്ന് ദേശീയപാതയില്‍ അരമണിക്കൂർ ഗതാഗതം തടസപ്പെട്ടു.
തൃശൂരില്‍നിന്ന് രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണു തീയണച്ചത്. ഒല്ലൂർ പോലീസ് സ്ഥലത്തെത്തി.














































































