ഇടുക്കി: ചിന്നക്കനാലിൽ ഭീതിപരത്തുന്ന കാട്ടാന അരിക്കൊമ്പനെ പിടികൂടാനുള്ള ദൗത്യം ശനിയാഴ്ച. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഇതിനുള്ള ട്രയൽ നടത്തുമെന്ന് മൂന്നാർ ഡിഎഫ്ഒ രമേശ് ബിഷ്ണോയി അറിയിച്ചു. അരിക്കെണിവെച്ച് കൊമ്പനെ സിമൻ്റ് പാലത്തിനടുത്ത് എത്തിക്കാനാണ് നീക്കം. തുടർന്ന് മയക്കുവെടി വയ്ക്കും. ദൗത്യസംഘത്തിലെ മൂന്ന് കുങ്കിയാനകളിൽ ഒന്നായ വിക്രം ചിന്നക്കനാലിലെത്തി. പുലർച്ചെയാണ് വയനാട്ടിൽ നിന്ന് തിരിച്ച കുങ്കിയാന ചിന്നക്കനാലിലെത്തിയത്. അടുത്ത ദിവസങ്ങളിൽ രണ്ട് കുങ്കിയാനകളെ കൂടി എത്തിക്കും.
