സി പി ഐ കോട്ടയംമുൻ മണ്ഡലം സെക്രട്ടറിയുംകിസാൻസഭ സംസ്ഥാന നേതാവുമായ എൻ കെ സാനുജൻ (78) അന്തരിച്ചു.
അർബൻ കോ ഓപ്പറേറ്റീവ് ബാങ്ക് മുൻ വൈസ് ചെയർമാനുമായിരുന്നു.
കുമരകം നെടിയ കളത്തിൽ കുടുംബാംഗമാണ്.
സംസ്കാരം നാളെ (19/06/2025) രാവിലെ 11 മണിക്ക് മുട്ടമ്പലം മുനിസിപ്പൽ ശ്മശാനത്തിൽ നടക്കും.
കോട്ടയത്തെ രാഷ്ടീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്ന എൻ.കെ സാനുജൻ കരിനില വികസന സമിതി വൈസ് ചെയർമാൻ, ആർ ബ്ലോക്ക് പാടശേഖര സമിതി വൈസ് ചെയർമാൻ, താലൂക്ക് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സരസമ്മ (കുഴിമറ്റം വടശ്ശേരി പൊയ്കയിൽ)
മക്കൾ: സജീവ് കാരാപ്പുഴ (ടെക്നോകെയർ മാവേലിക്കര), പരേതനായ സജ്ഞു, സൈജു (ഓയിൽ പാം ഇൻഡ്യ കോട്ടയം)
മരുമക്കൾ: ജിഷ സജീവ്, ബിബി സൈജു (സ്ഞ്ജീവനീ ഹോസ്പിറ്റൽ ചെങ്ങന്നൂർ)