മഹാരാഷ്ട്രയിൽ രണ്ടു ശിവസേന എംഎല്‍എമാര്‍ കൂടി ഏക്നാഥ് ഷിന്‍ഡെ ക്യാമ്ബിലെത്തി.
ഇതോടെ വിമത എംഎല്‍എമാരുടെ എണ്ണം 46 ആയി.
കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ ആവശ്യമായ എംഎല്‍എമാരുടെ എണ്ണം കൂടിയാണ് ഷിന്‍ഡെ മറികടന്നിരിക്കുന്നത്. കൂറുമാറ്റ നിരോധന നിയമം മറികടക്കാന്‍ 37 പാര്‍ട്ടി എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. അംഗബലം മുന്‍നിര്‍ത്തി ശിവസേനയുടെ ഔദ്യോഗിക ചിഹ്നം അവകാശപ്പെടാനാണ് ഏക്നാഥ് ഷിന്‍ഡെയുടെ നീക്കം.
അതിനിടെ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്ക് എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍ നേതൃത്വം നല്‍കുന്നുണ്ട്