കോട്ടയം : സിപിഐ എം കഞ്ഞിക്കുഴി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമതി അമ്മിണി ചാക്കോ താന്നിക്കൽന് നിർമിച്ചുനൽകുന്ന ഭവനത്തിൻ്റെ താക്കോൽദാന നിർവഹണം. ബഹുമാനപ്പെട്ട സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി സഖാവ് വി .എൻ .വാസവൻ നിർവഹിച്ചു. തദവസരത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി എ .വി. റസ്സൽ ,പി. ജെ വർഗീസ് ,ഏരിയാ സെക്രട്ടറി ശശികുമാർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ബോസ് ,ലോക്കൽ കമ്മിറ്റി അംഗം പി .എൻ.രവീന്ദ്രൻ,വാർഡ് കൗൺസിലർ അജയ് പൂഴിത്തറ എന്നിവർ പങ്കെടുത്തു.