തലച്ചോറിൽ രക്തസ്രാവം ഉണ്ട്. തലച്ചോറിന്റെ ഇരുവശത്തും നീർക്കെട്ടുമുണ്ട്. രക്തധമനികളിൽ രക്തം കട്ട പിടിച്ച അവസ്ഥയിലാണ്. കഴുത്തിന്റെ ഭാഗം വരെ പരിക്കുണ്ട്. നട്ടെല്ലിന്റെ മുകൾ ഭാഗം മുതൽ രക്തസ്രാവം ഉണ്ടെന്നും പരിശോധന റിപ്പോർട്ട് പറയുന്നു.
ഇതിനിടെ സംഭവത്തില്‍ ദുരൂഹതകള്‍ ഏറിയെന്ന് പൊലീസ്.സൈബർ പൊലീസ് ഉദ്യോഗസ്ഥന് എന്ന വ്യാജേനയാണ് ഇവർക്കൊപ്പം താമസിക്കുന്ന ആന്റണി ടിജിന് കാക്കാനാട്ട് ഫ്ലാറ്റ് വാടകക്കെടുത്തത്.കുഞ്ഞിനെ ആശുപത്രിയിലാക്കിയശേഷം ഇയാളും കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും പുലര്‍ച്ചെ രണ്ട് മണിക്ക് ബാഗുകള്‍ എടുത്ത് കാറില്‍ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു.സഹോദരിയുടെ ഭര്‍ത്താവല്ല ഇയാളെന്നും പൊലീസ് വ്യക്തമാക്കി