രാവിലെ തുടങ്ങിയ കൊഴിയാള ചാകരക്കൊയ്ത്ത് വൈകീട്ടുവരെ നീണ്ടു.
ചാകര എത്തിയതറിഞ്ഞ് കൊഴിയാള വാങ്ങാൻ തുറമുഖത്തേക്ക് ആളുകൾ ഇടിച്ചുകയറി.
ചാകര എത്തിയതോടെ മീനിന്റെ വിലയും കുത്തനെ കുറഞ്ഞു. രാവിലെ കുട്ട ഒന്നിന് രണ്ടായിരം രൂപയായിരുന്നു വില. എന്നാൽ ഉച്ചയോടെ വില കുട്ടയൊന്നിന് 300 രൂപയിൽ എത്തി.