പാമ്പാടി: കുറിയാക്കോസ് ഗ്രീഗോറിയോസ് കോളേജിലെ സ്വാമി വിവേകാനന്ദ യോഗാ സെന്ററും പാമ്പാടി ഗ്രാമപഞ്ചായത്തുമായി ചേർന്ന് ഹരിതകർമസേന പ്രവർത്തകർക്കായി ഒരു യോഗാ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പാമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഡാലി റോയി യോഗം ഉദ്ഘാടനം ചെയ്തു. ആദിവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ സയൻസ് & നാച്ചുറോപ്പതി
അക്കാദമിക് ഓഫീസർ ഡോ.രാജേഷ് പി.എസ്. യോഗ ക്ലാസിന് നേതൃത്വം നൽകി. പ്രിൻസിപ്പൽ ഡോ.റെന്നി പി വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ.മിനി ജോസഫ്, വാർഡ് മെമ്പർ ശ്രീമതി അച്ചാമ്മ തോമസ്, അലംനെ സെക്രട്ടറി ബിജു കടവുംഭാഗം, പ്രോഗ്രാം കോർഡിനേറ്റർ പ്രീതി സൈറ ഫിലിപ്പ്, റിൻ്റു എബ്രഹാം,ലിനി കെ തോമസ്, അഷിത മുഹമ്മദ്, കാർത്തിക, ആൽബി, അഭിരാമി പി ഷാജി, സെഹ്റാ ഫാത്തിമ, ഷഹീന എന്നിവർ പ്രസംഗിച്ചു.














































































