വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് *മഞ്ഞ (Yellow) അലർട്ട്* പ്രഖ്യാപിച്ചിരിക്കുന്നു.
*06-11-2023 : തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം*
*07-11-2023: പത്തനംതിട്ട, ഇടുക്കി, എറണാകുളം*
*08-11-2023: ഇടുക്കി, എറണാകുളം*
*09-11-2023: ഇടുക്കി*
എന്നീ ജില്ലകളിലാണ് *മഞ്ഞ അലർട്ട്* പ്രഖ്യാപിച്ചിട്ടുള്ളത്.
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.