എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലേക്ക് ശ്രീനാരായണ സഹോദര ധർമ്മവേദി ശനിയാഴ്ച നടത്താനിരുന്ന ബഹുജന മാർച്ച് ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി കുമാർ നിരോധിച്ചു.
മാർച്ചിനെതിരെ എസ് എൻ ഡി പി പ്രഖ്യാപിച്ച ബഹുജന കൂട്ടായ്മയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘർഷ സാധ്യതയും ക്രമസമാധാന പ്രശ്നവും ഗതാഗതക്കുരുക്കിനുള്ള സാധ്യതയും കണക്കിലെടുത്താണ് നടപടി.
ഉത്തരവ് നടപ്പാക്കാൻ ജില്ല പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.