ന്യൂയോർക്ക്-ഡൽഹി വിമാനത്തിൽ സഹയാത്രികയ്ക്ക് നേരെ മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കർ മിശ്രയ്ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നാല് വിമാന ജീവനക്കാരുടെ മൊഴിയെടുത്തു. കൂടുതൽ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പ്രതി വ്യാജ മേൽവിലാസം ആണ് പോലീസിന് നൽകിയത്. ഇതിനിടെ തനിക്ക് നേരെ അതിക്രമം ഉണ്ടായ ശേഷം സീറ്റ് മാറ്റി കിട്ടാൻ അരമണിക്കൂർ കാത്തു നിൽക്കേണ്ടി വന്നെന്ന് പരാതിക്കാരി പറഞ്ഞു. കേസിലെ പ്രതിയായ ശങ്കർ മിശ്ര ഒരു അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിലെ വൈസ് പ്രസിഡൻറ് ആണ്.