കോഴിക്കോട് ഒളവണ്ണ വില്ലേജ് ഓഫീസർ ഉല്ലാസ് മോൻ ആണ് വിജിലൻസിന്റെ പിടിയിലായത്. എട്ടുലക്ഷം രൂപയാണ് ഇയാൾ കൈ-ക്കൂലി ആവശ്യപ്പെട്ടത്. അൻപതിനായിരം രൂപ കൈമാറുന്നതിനിടെയാണ് അറസ്റ്റിലായത്.
ഇന്ന് വൈകീട്ടാണ് വില്ലേജ് ഓഫീസറുടെ അറസ്റ്റ് വിജിലൻസ് രേഖപ്പെടുത്തിയത്.
1.62 ഏക്കർ തരം മാറ്റുന്നതിനായി 8 ലക്ഷം രൂപയാണ് ഇയാൾ പരാതിക്കാരനോട് ആവശ്യപ്പെട്ടത്. അതിൽ ആദ്യഗഡു എന്നനിലയിൽ അരലക്ഷം രൂപ കോഴിക്കോട് എൻജിഒ ക്വാർട്ടേഴ്‌സിനടുത്തെത്തി കൈമാറാനാണ് ആവശ്യപ്പെട്ടത്. അങ്ങനെ പണം വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലൻസ് പിടികൂടുന്നത്.
എറണാകുളം കോതമംഗലം സ്വദേശിയാണ് പിടിയിലായ വില്ലേജ് ഓഫീസർ.












































































