തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ രാപ്പകൽ സമരം ചെയ്ത ബിജെപി കൗൺസിലർമാരെ അറസ്റ്റ് ചെയ്ത് നീക്കി.അറസ്റ്റ് ചെയ്തു നീക്കുന്നതിനിടയിൽ സംഘർഷം ഉണ്ടായി. വാഹനത്തിലേക്ക് കയറ്റുന്നതിനിടെ കൗൺസിലർമാരെ പോലീസ് മർദിച്ചെന്ന് ബിജെപി നേതാവ് വി.വി രാജേഷ് പറഞ്ഞു. അറസ്റ്റ് ചെയ്ത കൗൺസിലർമാരെ പോലീസ് വിട്ടയച്ചു. കോർപ്പറേഷനിൽ സമരം തുടരുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. രാത്രിയിൽ അറസ്റ്റ് പറ്റില്ലെന്ന് ബിജെപി നിലപാട് അറിയിച്ചതോടെ പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. കൗൺസിലർമാരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
