പൈപ്പ് ലൈൻ പൊട്ടി കോട്ടയം ഭാഗത്തേക്കുള്ള റോഡ് പൂർണമായി ഇളകി മാറി ഗതാഗതം തടസ്സപ്പെട്ടും. അതിനെ തുടർന്ന് അപകടം ഒഴിവാക്കുവാൻ കോട്ടയം ട്രാഫിക് പോലീസിൻറെ നേതൃത്വത്തിൽ ബാരിക്കേഡ് സ്ഥാപിച്ചു. പോലീസ് വാട്ടർ അതോറിറ്റി അധികൃതരെ വിവരമറിയിച്ചപ്പോൾ ഇന്ന് നോക്കാൻ സാധ്യമല്ല എന്നാണ് മറുപടി ലഭിച്ചത്. നാളെ തിങ്കളാഴ്ച ആയതിനാൽ കഞ്ഞിക്കുഴി മേഖലയിൽ ഗതാഗത തടസ്സം ഉണ്ടാക്കാൻ സാധ്യതയുണ്ട്.