കൊല്ലം: കൊട്ടാരക്കര വാളകത്ത് ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. വാളകം ബെഥനി കോൺവെന്റിൻ്റെ കുരിശടിക്ക് മുന്നിലാണ് കുഞ്ഞിനെ കണ്ടെത്തിയത്.കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ സിസി ടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചാണ് അന്വേഷണം. തൊപ്പി ധരിച്ചെത്തിയ ഒരാൾ കുഞ്ഞിനെ കോൺവെന്റിന് മുന്നിൽ കൊണ്ട് വെയ്ക്കുന്നത് ദൃശ്യങ്ങളിൽ കാണാം.ഇയാളെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കുഞ്ഞിനെ മാറ്റി. മൂന്ന് ദിവസം മാത്രം പ്രായമായ പെൺകുഞ്ഞിനെ പുലർച്ചെ അഞ്ചരയോടെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ കേട്ട് എത്തിയവരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘം സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
