കാസർഗോഡ് ഗവ. കോളജിലെ വിദ്യാർത്ഥികൾക്കെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മുൻ പ്രിൻസിപ്പൽ എം. രമ. വിദ്യാർഥികൾക്കെതിരായ പരാമർശങ്ങളിൽ അവർക്കുണ്ടായ മാനസിക വിഷമത്തിനും, കോളജിൻ്റെ പ്രതിഛായക്ക് കോട്ടമുണ്ടായതിലും ഖേദം അറിയിക്കുകയാണെന്ന് എം. രമ പറയുന്നു. ചില വിദ്യാർഥികളെ കുറിച്ചുള്ള പരാമർശം മൊത്തം വിദ്യാർഥികളെയും ബാധിച്ചുവെന്നും എസ്.എഫ്.ഐ തനിക്കെതിരെ നടത്തുന്ന അപവാദപ്രചാരണം വിശ്വാസത്തിലെടുക്കരുതെന്നും വാർത്താക്കുറിപ്പിലൂടെ മുൻ പ്രിൻസിപ്പൽ എം. രമ അറിയിച്ചു.
