നാട്ടിക: തൃപ്രയാറില്‍ നടക്കുന്ന തൃശ്ശൂര്‍ നാട്ടിക മണ്ഡലത്തിലെ നവകേരള സദസ്സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലം കേരളത്തെ സംബന്ധിച്ച് ശപിക്കപ്പെട്ട കാലമാണെന്നും അതിന്റെ ഭാഗമായി കേരളത്തില്‍ തകരാത്ത ഒരു മേഖലയുമുണ്ടായിരുന്നില്ലെന്നും പിണറായി വിജയന് പറഞ്ഞു. എല്ലാ മേഖലയും തകര്‍ന്നു. കേരളം മൊത്തം നിരാശയിലായി.എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതോടെ ആ നിരാശാബോധത്തിന് മാറ്റം വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളം രക്ഷപ്പെടാന്‍ പാടില്ലെന്ന വിചാരമാണ് കേന്ദ്രത്തിനെന്നും എല്ലാതരത്തിലും പ്രതിസന്ധിയിലാക്കുന്നതാണ് കേന്ദ്ര നിലപാടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.