ബിഎസ്‌എഫിന്റെ ചരിത്രത്തിലെ ആദ്യ വനിതാ ഫ്‌ലൈറ്റ് എന്‍ജിനിയര്‍ ചുമതലയേറ്റു. ഇന്‍സ്പെക്ടര്‍ ഭാവ്ന ചൗധരിയാണ് ബിഎസ്‌എഫിന്റെ ആദ്യ വനിതാ ഫ്‌ലൈറ്റ് എന്‍ജിനിയറായത്.
ഭാവ്ന ഉള്‍പ്പെടെയുള്ള പുതിയ അഞ്ച് എന്‍ജിനിയര്‍മാര്‍ക്ക് ബിഎസ്‌എഫ് ഡയറക്ടര്‍ ദല്‍ജിത് സിങ് ചൗധരി ഫ്‌ലയിംഗ് ബാഡ്ജ് കൈമാറി. രണ്ട് മാസത്തെ പരിശീലത്തിന് ശേഷമാണ് ഭാവ്ന ചുമതലയേല്‍ക്കുന്നത്.
1969ലാണ് ബിഎസ്‌എഫിന്റെ വ്യേമയാന യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. എംഐ 17 1വി, എംഐ 17 വി5, ചീറ്റ, എഎല്‍എച്ച് ധ്രുവ് തുടങ്ങിയ ഹെലികോപ്റ്ററുകളും വിഐപി ഡ്യൂട്ടികള്‍ക്കായുള്ള ഫിക്‌സഡ് വിംഗ് എംബ്രയര്‍ ജെറ്റുമാണ് ബിഎസ്‌എഫ് വ്യോമയാന യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത്.