സ്റ്റാംമ്പ് ശേഖരണ ദിനത്തോടനുബന്ധിച്ചായിരുന്നു
സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കുന്നതിന്റെ കൂടി ഭാഗമായി താപാല്‍ വകുപ്പ് സ്പെഷ്യൽ കവർ പുറത്തിറക്കിയത്.
സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ മുൻപിൽ നിന്ന് നയിച്ച ധീരവനിതയായിരുന്നു അക്കാമ്മ ചെറിയാൻ. അവർ നേതൃത്വം നല്കിയ രാജധാനി മാര്‍ച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങളിലെ ജ്വലിക്കുന്ന ഓർമകൂടിയാണ്. ആ അക്കാമ്മ ചെറിയാൻ്റെ പേരിൽ തപാൽ കവർപുറത്തിറക്കുക വഴി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ അവർ ചെയ്ത വിലമതിക്കാനാകാത്ത സേവനങ്ങളെ അംഗീകരിക്കുക കൂടിയാണ് തപാൽ വകുപ്പ് ചെയ്തത്.അക്കമ്മ ചെറിയാന്റെ ചിത്രവും സ്റ്റാമ്പും പതിച്ച തപാല്‍ കവറാണ് പുറത്തിറക്കിയത്.
അക്കാമ്മ ചെറിയാന് പ്രധാനധ്യാപികയായി ജോലി ചെയ്തിരുന്ന സെന്റ് മേരീസ് സ്കൂളില്‍ നടന്ന പരിപാടി ആന്റോ ആന്റണി എം.പി. ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമര പേരാളികളെ കുറിച്ച് പഠിക്കുവാന്‍ കൂടുതല്‍ ചരിത്രസംഭവങ്ങള്‍ പാഠ്യപദ്ധതികളില്‍ ഉള്‍പ്പെടുത്തണമെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു.
കൊച്ചി സെന്‍ട്രല്‍ റീജിയന് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ മറിയാമ്മ തോമസ് പ്രത്യേക കവര്‍ പ്രകാശനം ചെയ്തു.
അക്കാമ്മ ചെറിയാന്റെ ചിത്രം പതിച്ച സ്റ്റാംപ് മകന് ജോര്‍ജ് വര്‍ക്കിക്ക് കൈമാറി ആന്റോ ആന്റണി എം.പി. പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പന്, ജോര്‍ജ് വര്‍ക്കി, ചങ്ങനാശ്ശേരി ഡിവിഷന് പോസ്റ്റ് ഓഫീസ് സുപ്രണ്ടന്റ് പി.എസ്. സതിമോള്‍, അസി. സൂപ്രണ്ട് രാജീവ് ജെ. ചെറുകാട് ,എന്നിവര്‍ സംസാരിച്ച. അക്കാമ്മ ചെറിയാൻ്റെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.