60 വർഷത്തിലേറെയായി അക്ഷരനഗരിയായ കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ട് യുവതലമുറയെ വിജ്ഞാനത്തിന്റെ പാതയിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ബസേലിയസ് കോളേജിന് സ്വയംഭരണ പദവി ലഭിച്ചു.
ഫെബ്രുവരി മൂന്നിന് ഉച്ചക്ക് 1.15 ന് നടക്കുന്ന ചടങ്ങിൽ എം.ഒ.സി കോളേജുകളുടെ മാനേജർ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത സ്വയംഭരണ പദവി പ്രഖ്യാപനം നടത്തും.
പൂർവ്വ വിദ്യാർത്ഥിയും ഹൈക്കോടതി റിട്ട. ജഡ്ജിയുമായ വി.ജി അരുൺ മുഖ്യാതിഥിയായിരിക്കും. എം.ജി സർവ്വകലാശാല വൈസ് ചാൻസലർ ഡോ. സി.ടി അരവിന്ദ് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും.
ദേവലോകം കാതോലിക്കേറ്റ് അരമനയിൽ നിന്നും കാതോലിക്ക ബാവ തെളിയിച്ചു നൽകുന്ന ദീപശിഖയുമായി ബസേലിയോസ് കോളേജിലേക്ക് നടക്കുന്ന ഘോഷയാത്ര, കോളേജ് ആന്തം ദൃശ്യവൽക്കരണം, എൻസിസി ബാൻഡ് അവതരണം തുടങ്ങിയ വയോടെയാണ് പ്രഖ്യാപനം നടത്തുക.
സ്വയ ഭരണ പദവി നേടുന്നതോടെ കോളേജിൽ നിലവിലുള്ള കോഴ്സുകൾക്ക് പുറമെ തൊഴിൽ സാധ്യതയുള്ള ന്യൂജനറേഷൻ കോഴ്സുകൾ ആരംഭിക്കുമെന്നും ഇതിനായുള്ള കരിക്കുലം ഫ്രെയിം വർക്കുകൾ തുടങ്ങിയതായും കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ബിജു തോമസ് അറിയിച്ചു.














































































