പാർലമെന്റ് വളപ്പിലെ പടിക്കെട്ടിൽ തെന്നിവീണ ശശി തരൂരിന്റെ കാലിന് പൊട്ടൽ. വീൽ ചെയറിൽ വന്നാണെങ്കിലും പാർലമെന്റ് നടപടികളിൽ പങ്കെടുക്കുമെന്ന് ശശി തരൂർ പറഞ്ഞു.
ബുധനാഴ്‌ച ഉച്ചയോടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടെയാണ് ശശി തരൂർ പടിക്കെട്ടിൽ നിന്നും തെന്നിവീണത്. സമീപത്തുണ്ടായിരുന്ന അഖിലേഷ് യാദവ് എംപിയും സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരും ചേർന്നാണ് തരൂരിനെ പിടിച്ചെഴുന്നേൽപ്പിച്ചത്.














































































