കഴിഞ്ഞ മാസം 120 കോടി നൽകിയിരുന്നു. കോർപറേഷന് ഒമ്പത് മാസത്തിനുള്ളിൽ 1264 കോടി രൂപയാണ് സഹായിച്ചത്.
ഈവർഷത്തെ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് 900 കോടിയും.രണ്ടാം പിണറായി സർക്കാർ ഇതുവരെ 4963.22 കോടി രൂപയാണ് കെ എസ് ആർ ടി സിക്ക് സഹായമായി നൽകിയത്.ഒന്നാം പിണറായി സർക്കാർ നൽകിയത് 4936 കോടിയും. രണ്ട് എൽ ഡി എഫ് സർക്കാരുകൾ ഏഴര വർഷത്തിനുള്ളിൽ നൽകിയത് 9899 കോടിയാണ്. യു ഡി എഫ് സർക്കാരിന്റെ അഞ്ചുവർഷത്തെ ആകെ സഹായം 1543 കോടിയുമാണ്.