കോട്ടയം: ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണവുമായി മാണി സി കാപ്പൻ. സ്വന്തം പാർട്ടിയുടെ സ്ഥാനാർത്ഥികൾക്ക് ജോസ് കെ മാണി സീറ്റ് വിറ്റെന്ന് മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു. പിറവം അടക്കം സീറ്റുകൾക്കായി 9 കോടി രൂപ വാങ്ങിയെന്നും കൊട്ടിക്കലാശത്തിൽ മദ്യം കൊടുത്താണ് ആളുകളെ ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കൊട്ടിക്കലാശമായിരുന്നില്ല ഇന്നലെ നടന്നതെന്നും കള്ള് കളിയായിരുന്നുവെന്നും മാണി സി കാപ്പൻ പറഞ്ഞു. നാളെ കേരളം വിധിയെഴുതാനിരിക്കെ ജോസ് കെ മാണിക്കെതിരെ ഗുരുതര ആരോപണമാണ് മാണി സി കാപ്പൻ നടത്തിയിരിക്കുന്നത്.













































































