പഴയ പാര്‍ലമെന്റ് കെട്ടിടത്തിലാണ് സമ്മേളനം ആരംഭിക്കുക. സമ്മേളനം പകുതിയാകുമ്മ്മ്പോൾ പുതിയ കെട്ടിടത്തിലേയ്ക്ക് മാറ്റും. പഴയ പാര്‍ലമെന്റ് കെട്ടിടത്തില്‍ സമ്മേളനം ആരംഭിച്ച് പുതിയ കെട്ടിടത്തില്‍ അവസാനിപ്പിക്കുന്ന രീതിയിലാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. പുതിയ പാര്‍ലമെന്റില്‍ നടക്കുന്ന ആദ്യ സമ്മേളനമാകും ഇത്. 22ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ 17സിറ്റിംഗുണ്ടാകും.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ബി ജെ പിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്നതിനാല്‍ സമ്മേളനത്തില്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കുമെന്നും പ്രക്ഷോഭം നടക്കുമെന്നും കരുതുന്നു. കൂടാതെ ഏകീകൃത സിവില്‍ കോഡിന്റെ പേരിലും പ്രശ്നങ്ങള്‍ നടക്കുമ്ബോഴാണ് സമ്മേളനം ചേരുന്നത്.