വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ നടതുറക്കും.മൂവാറ്റുപുഴ ഏനാനല്ലൂര്‍ പൂത്തില്ലത്ത് മനയില്‍ പി.എന്‍ മഹേഷ് നമ്ബൂതിരിയെ ശബരിമല ക്ഷേത്രം മേല്‍ശാന്തിയായും ഗുരുവായൂര്‍ അഞ്ഞൂര് പൂങ്ങാട്ട്മന പി.ജി മുരളി നമ്ബൂതിരിയെ മാളികപ്പുറം ക്ഷേത്രം മേല്‍ശാന്തിയായും തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാര്‍മികത്വത്തില്‍ അവരോധിക്കും.ഡിസംബര്‍ 27-നാണ് മണ്ഡല പൂജ. അന്നു രാത്രി 10-ന് നട അടയ്ക്കും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബര്‍ 30-ന് വൈകുന്നേരം നട തുറക്കും. ജനുവരി 15-നാണ് മകരവിളക്ക്. തീര്‍ഥാടനകാലത്തിന് സമാപനം കുറിച്ച് ജനുവരി 20-ന് നട അടയ്ക്കും