പദ്ധതിയുടെ വിശദമായ രൂപരേഖ ഇപ്പോഴും രഹസ്യമാക്കി വച്ചിരിക്കുകയാണ്. പ്രതിപക്ഷം ഉന്നയിച്ച സംശയങ്ങൾക്ക് സർക്കാർ ഉത്തരം നൽകണമെന്നും സതീശൻ ആവശ്യപ്പെട്ടു.
സിൽവർലൈൻ വിഷയം പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചു. എന്നിട്ടും സര്‍ക്കാര്‍ മറുപടി പറയാന്‍ തയാറല്ല. രണ്ടു മണിക്കൂര്‍ ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ സന്നദ്ധമായില്ല. പ്രതിപക്ഷം ഉന്നയിച്ചിട്ടുള്ള അഞ്ചു പ്രധാന ചോദ്യങ്ങള്‍ക്ക് പോലും മറുപടി പറയാന്‍ തയാറായിട്ടില്ല.
വിശദമായി പഠിച്ചശേഷമാണ് പ്രതിപക്ഷം പദ്ധതിയെ എതിര്‍ക്കുന്നത്. പ്രത്യേക സമിതിയെ നിയോഗിച്ച് പഠനം നടത്തി. യുഡിഎഫും ചര്‍ച്ച ചെയതാണ് നിലപാട് സ്വീകരിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.












































































