ചെന്നൈ: തമിഴ്നാട് തിരുവണ്ണാമലയിൽ 19കാരിയെ പീഡിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ രണ്ട് പൊലീസുകാരെയും പിരിച്ചുവിട്ടു. തിരുവണ്ണാമലൈ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെയാണ് പിരിച്ചുവിട്ടത്. വാഹനപരിശോധനയ്ക്കിടെയാണ് ഇവർ ആന്ധ്ര സ്വദേശിയായ പെൺകുട്ടിയെ ചേച്ചിയുടെ മുന്നിൽ വെച്ചാണ് ബാലത്സംഗം ചെയ്തത്. ഏന്തൾ ചെക് പോസ്റ്റിനോട് ചേർന്നാണ് സംഭവം. ചേച്ചിയെ മർദിച്ചതിനു ശേഷം യുവതിയെ അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പുലർച്ചയോടെ യുവതിയെ റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് യുവതിയെ കണ്ടെത്തിയത്.
തിരുവണ്ണാമലൈ വിഴുപ്പുറം ബൈപാസിന് സമീപം ഏന്താൾ ഗ്രാമത്തിൽ വച്ചാണ് പൊലീസുകാർ വേട്ടക്കാരായ കൊടുംക്രൂരത. തിരുവണ്ണാമലൈ ക്ഷേത്രപരിസരത്തെ വഴിയോരക്കടയിലേക്ക്, ആന്ധ്രയിലെ ചിറ്റൂരിൽ നിന്ന് പഴങ്ങളുമായി സഹോദരിമാർ മിനി ട്രക്കിൽ വരുമ്പോഴാണ് സംഭവം . പുലർച്ചെ ഒരു മണിക്ക് ഏന്താളിലെത്തിയപ്പോൾ രേഖകൾ പരിശോധിക്കാനെന്ന പേരിൽ വാഹനം തടഞ്ഞുനിർത്തിയ പൊലീസ് കോൺസ്റ്റബിൾമാരായ സുന്ദറും സുരേഷ് രാജും പെൺകുട്ടികളോട് പുറത്തിറങ്ങാൻ ആവശ്യപ്പെട്ടു. മൂത്ത സഹോദരിയെ മർദ്ദിച്ച് അവശയാക്കിയതിനുശേഷം 19 കാരിയെ സമീപത്തെ ആളൊഴിഞ്ഞ പറമ്പിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തു. ഏറെ സമയത്തിന് ശേഷം പെൺകുട്ടിയെ റോഡരികിൽ ഉപേക്ഷിച്ച് ഇരുവരും കടന്നുകളഞ്ഞു. നാട്ടുകാർക്കൊപ്പം തിരച്ചിലിന് ഇറങ്ങിയ മൂത്ത സഹോദരി, പെൺകുട്ടിയെ ബൈപാസിന് സമീപം കണ്ടെത്തുകയായിരുന്നു. നാട്ടുകാർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചതിന് പിന്നാലെ തിരുവണ്ണാമലൈ വനിതാ പൊലീസ് സ്റ്റേഷനില്‍ വിവരം കൈമാറി. തുടർന്ന് നടത്തിയ പരിശോധനകൾക്കൊടവിൽ സുന്ദറിനെയും സുരേഷിനെയും പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു.